കൊച്ചി: കഴിഞ്ഞ ദിവസം നടന്നത് ‘റോബിന്‍ ഹുഡ് മോഡല്‍’ എ ടി എം തട്ടിപ്പെന്ന സൂചന. മലയാളത്തിലിറങ്ങിയ റോബിന്‍ ഹുഡ് സിനിമയിലെ എ ടി എം തട്ടിപ്പിന് സമാനമായ രീതിയിലാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന എടിഎം തട്ടിപ്പെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ ടി എം കാര്‍ഡുപയോഗിച്ച്‌ ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ വിശദാംശങ്ങള്‍ ഹാക്ക് ചെയ്താണ് എ ടി എം വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും, ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, പ്രതിയെന്നു കരുതുന്നയാളുടെ ചില ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

സിനിമയിലേതുപോലെതന്നെ ഹെല്‍മറ്റ് വെച്ച്‌ ബൈക്കിലാണ് വരവ്. മുഖം പുറത്തറിയാതിരിക്കാന്‍ ഹെല്‍മറ്റ് വെച്ച്‌ തന്ന് എ ടി എമ്മിനുളളില്‍ കയറി പണം പിന്‍വവലിക്കും. സിനിമയിലേതിനു സമാനമായി വ്യാജ എ ടി എം കാര്‍ഡുകള്‍ ഉണ്ടാക്കിയാണ് പണം പിന്‍വലിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലേതിന് സമാനമായി ഈ റോബിന്‍ ഹുഡും ഒരു സൈബര്‍ വിദഗ്ധനാണെന്നും കരുതുന്നു.