ജ​മ്മു​കാ​ഷ്മീ​രി​ലെ താം​ഗ്ധ​റി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ മൂ​ന്ന് സൈ​നി​ക​രെ കാ​ണാ​താ​യി. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലുള്ള താം​ഗ്ധ​ര്‍ സൈ​നി​ക പോ​സ്റ്റി​ലാ​ണ് മ​ഞ്ഞി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്.

മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ അകപ്പെട്ട ഒ​രു സൈ​നി​ക​നെ ര​ക്ഷി​ക്കാ​നാ​യി. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തുടരു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ള്‍​ക്കി​ടെ നി​ര​വ​ധി സൈ​നി​ക​രാ​ണ് മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​ത്.