ചാ​​​വ​​​ക്കാ​​​ട്: സോഷ്യല്‍ മീഡിയയില്‍ അ​​​ജ്ഞാ​​​ത​​​ന്‍ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ടി ഭാ​​​വ​​​ന ചാ​​​വ​​​ക്കാ​​​ട് കോ​​​ട​​​തി​​​യി​​​ല്‍ ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ല്‍​​​കി. മ​​​ജി​​​സ്ട്രേ​​​റ്റ് കെ.​​​സി.​ വീ​​​ണ​​​യു​​​ടെ മു​​​മ്ബാ​​​കെ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​മാ​​ണ് ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ല്കി​​​യ​​​ത്. ഭാ​​​വ​​​ന​​​യു​​​ടെ ഇ​​​ന്‍​​​സ്റ്റ​​​ഗ്രാ​​​മി​​​ല്‍ അ​​​ജ്ഞാ​​​ത​​​ന്‍ അ​​​ശ്ലീ​​​ലം ക​​​ല​​​ര്‍​​​ന്ന ഭാ​​​ഷ​​​യി​​​ലാ​​​ണ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച്‌ ജൂ​​​ലൈ ഒ​​​ന്നി​​​നു തൃ​​​ശൂ​​​ര്‍ ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കു ന​​​ടി പ​​​രാ​​​തി ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യെ​​​തു​​​ട​​​ര്‍​​​ന്ന് സി​​​ഐ സി.​​​ജി.​ ബി​​​ജു​​​കു​​​മാ​​​ര്‍ കേ​​​സെ​​​ടു​​​ത്തു. തു​​​ട​​​ര്‍​​​ന്ന് തൃ​​​ശൂ​​​ര്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ നി​​​ര്‍​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഭാ​​​വ​​​ന ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ല്കാ​​​നാ​​​യി ചാ​​​വ​​​ക്കാ​​​ട് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്.