വാ​​ഷി​​ങ്​​​ട​​ണ്‍: യു.​​എ​​സി​​ല്‍ 2020ലെ പ്ര​​സി​​ഡ​​ന്‍​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഡൊണാള്‍ഡ്​ ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെ​​മോ​​ക്രാ​​റ്റ്​ വ​​നി​​ത അം​​ഗവും ഇന്ത്യന്‍ വംശജയുമായകമല ഹാരിസ്​ പിന്‍മാറി. പ്രചരണത്തിനുള്ള ഫണ്ട്​ ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന്​ കമല ഹാരിസ്​ അറിയിച്ചു. സ്ഥാനാര്‍ഥിത്വവും പ്രചരണവുമായി മുന്നോട്ട്​ പോകുന്നത്​ സംബന്ധിച്ച്‌​ എല്ലാ കോണുകളില്‍ നിന്നും അവലോകനം നടത്തിയ ശേഷമാണ്​ തീരുമാനത്തിലെത്തിയതെന്നും ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ തീര​ുമാനമാണിതെന്നും കമല ഡെമോക്രാറ്റിക്​ അംഗങ്ങള്‍ക്കുള്ള ഇമെയിലില്‍ വിശദീകരിച്ചു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ബാ​ള്‍​ട്ടി​മോ​റി​ലും കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഒാ​ക്​​ല​ന്‍​ഡി​ലും ഒാ​ഫി​സു​ക​ള്‍ സ്​​ഥാ​പിച്ച്‌​ പ്രചരണം നടത്തനാണ്​ ക​മ​ല​ തീരുമാനിച്ചിരുന്നത്​.

നി​​ല​​വി​​ലെ സെ​​ന​​റ്റ​​റും മു​​ന്‍ കാ​​ലി​​ഫോ​​ര്‍​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​മ​​ല ഹാ​​രി​​സ്,​ പ്ര​​സി​​ഡ​​ന്‍​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്ന്​ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ ആ​​ദ്യ ഡെ​​മോ​​ക്രാ​​റ്റ്​ പ്ര​​തി​​നി​​ധിയായിരുന്നു.

ഇ​ന്ത്യ​യി​ല്‍​നി​ന്നും ജ​മൈ​ക്ക​യി​ല്‍​നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ള്‍​ക്ക്​ പി​റ​ന്ന 54കാ​രിയായ കമല യു.​എ​സി​ല്‍ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​യാ​ണ്. ട്രം​പ്​ നോ​മി​നി​യാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ ബ്രെ​റ്റ്​ ക​വ​നോ​ഗു​ള്‍​പ്പെ​ടെ പു​തി​യ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി നി​റ​ഞ്ഞു​നി​ന്ന ക​മ​ല, ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ വ​ള​ര്‍​ന്നു​വ​രു​ന്ന വ​നി​ത, ന്യൂ​ന​പ​ക്ഷ വോ​ട്ട​ര്‍​മാ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌​ അ​വ​സാ​ന അ​ങ്ക​ത്തി​ന്​ ടി​ക്ക​റ്റു​റ​പ്പി​ക്കാ​നാ​കു​മെന്ന് പ്രതീക്ഷയിലായിരുന്നു.

കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍​നി​ന്ന്​ ആ​ദ്യ​മാ​യി സെ​ന​റ്റി​ലെ​ത്തു​ന്ന ക​റു​ത്ത വം​ശ​ജ​യാ​യി 2016ല്‍ ​ഇ​വ​ര്‍ റെ​ക്കോ​ഡി​ട്ടി​രു​ന്നു.