ബംഗളൂരു: ച​ന്ദ്ര​​​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ സോ​ഫ്​​റ്റ്​ ലാ​ന്‍​ഡി​ങ്ങി​ടെ​ കാ​ണാ​താ​യ വിക്രം ലാ​ന്‍​ഡ​റിനെ കുറിച്ച്‌ വിശദീകരണവുമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. വിക്രം ലാന്‍ഡര്‍ എവിടെയെന്ന് ഐ.എസ്.ആര്‍.ഒ നേരത്ത തന്നെ കണ്ടെത്തിയിരുന്നുവെന്ന് കെ. ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ച​ന്ദ്ര​യാ​ന്‍-2​ ദൗ​ത്യത്തിന്‍റെ ഭാഗമായ ഒാര്‍ബിറ്റര്‍ തന്നെ ലാ​ന്‍​ഡി​ങ്ങി​ടെ തകര്‍ന്ന വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതാണ്. സെപ്റ്റംബര്‍ 10ന് ഇക്കാര്യം വിശദീകരിച്ച്‌ ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും ശിവന്‍ വ്യക്തമാക്കി.

ച​ന്ദ്ര​നെ വ​ല​യം ചെ​യ്യു​ന്ന നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​വാ​ഹ​നം എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ല്‍​ നി​ന്ന്​​ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ലാ​ന്‍​ഡ​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യ​തിന്‍റെ 700 മീ​റ്റ​ര്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റായി​ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യതായി ത​മി​ഴ്​​നാ​ട്ടി​ലെ മ​ധു​ര സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​ര്‍ ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​ന്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ സ്​​ഥി​രീ​ക​രി​ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിശദീകരണവുമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ രംഗത്തെത്തിയത്.

ച​ന്ദ്ര​​​​െന്‍റ ഉ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ച​ന്ദ്ര​യാ​ന്‍-2​ ദൗ​ത്യം ന​ട​ത്തി​യ​ത്. എന്നാല്‍, സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമാവുകയായിരന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട ലാന്‍ഡര്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയതായി സ്ഥിരീകരിച്ചത്.

വി​​ക്രം ലാ​​ന്‍​​ഡ​​ര്‍ ച​​ന്ദ്ര​​​​െന്‍റ ദ​​ക്ഷി​​ണ​​ധ്രു​​വ​​ത്തി​​ല്‍ ഇ​​ടി​​ച്ചി​​റ​​ങ്ങി​​യ​​താ​​ണെ​​ന്ന് നേ​ര​ത്തേ ​ത​ന്നെ ‘നാ​സ’ സ്​​ഥി​രീ​ക​രി​ച്ചി​രു​െ​ന്ന​ങ്കി​ലും തെ​ളി​വ്​ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ലൂ​​നാ​​ര്‍ നി​​രീ​​ക്ഷ​​ണ ഒാ​​ര്‍​​ബി​​റ്റ​​റി​​ലെ (എ​​ല്‍.​​ആ​​ര്‍.​​ഒ) സൂ​​ക്ഷ്മ​ദൃ​​ശ്യ​​ങ്ങ​​ള്‍ വ​​രെ ഒ​​പ്പി​​യെ​​ടു​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള കാ​​മ​​റ പ​ക​ര്‍​ത്തി​യ ദ​​ക്ഷി​​ണ​​ധ്രു​​വ​​ത്തി​​​െന്‍റ കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​ത​​യു​​ള്ള (ഹൈ ​​റെ​​സ​​ലൂ​​ഷ​​ന്‍) ചി​​ത്ര​​ങ്ങ​​ള്‍ നാ​​സ പു​​റ​​ത്തു​​വി​​ട്ടി​രു​ന്നു.​ ഇ​വ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ ട്വി​റ്റ​റി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളോ​ടും​ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ്​​ ബ​ഹി​രാ​കാ​ശ​ ശാ​സ്​​ത്ര​ത്തി​ല്‍ ചെ​റു​പ്പം മു​ത​ല്‍ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്ന ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​ന്‍ ലാ​ന്‍​ഡ​ര്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​ത്.​ ചി​ല സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ച്ചു. ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ്​ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തെ​ന്നും ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​ന്‍ പ​റ​യു​ന്നു.

2017 ഡി​സം​ബ​റി​ലെ ഒ​രു ചി​​ത്ര​വും വി​ക്രം ലാ​ന്‍​ഡ​റു​മാ​യി ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ട​തി​നു​ ശേ​ഷ​മു​ള്ള മ​റ്റൊ​രു ചി​ത്ര​വും അ​യ​ച്ചാ​ണ്​ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ വി​വ​രം ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​ന്‍ നാ​സ​യെ അ​റി​യി​ച്ച​ത്​. ലാ​ന്‍​ഡ​ര്‍ ച​േ​​ന്ദ്രാ​പ​രി​ത​ല​ത്തി​ല്‍ പ​തി​ക്കു​േ​മ്ബാ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്​​ട​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്​​താ​ണ്​ നാ​സ ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​​​​െന്‍റ നി​ഗ​മ​നം ശ​രി​വെ​ച്ച​ത്. ഷ​ണ്‍​മു​ഖം ക​ണ്ടെ​ത്തി​യ അ​വി​ശി​ഷ്​​ട​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്​ ‘എ​സ്​’ എ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും നാസ ചെ​യ്​​തിരുന്നു.