മൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം ആവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്ന താരം വേറാരുമല്ല ഹെല്‍മെറ്റാണ്. ഹെല്‍മറ്റിനെ പറ്റി നിരവധി ദൃശ്യങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പൊലീസ് പിഴ ചുമത്തിയതില്‍ സഹിക്കാനാവാതെ ബൈക്ക് തല്ലിത്തകര്‍ത്ത് നിലവിളിക്കുന്ന യുവാവിന്റെ വീഡിയോയാണ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

വാഹന പരിശോധനയ്ക്കിടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ യുവാവ് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് യുവാവ് ബൈക്ക് റോഡിലേക്ക് മറിച്ചിട്ട് തല്ലിത്തകര്‍ക്കുകയും ഒടുവില്‍ ബൈക്കിന് പുറത്തിരുന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Piyush Rai@Benarasiyaa

Agitated over traffic challan, a biker in UP’s Meerut took out his anger on his motorcycle. He later sat on the fallen bike and started crying as traffic cops stood and watched the entire drama unfolding on a busy street in the city. @Uppolice

Embedded video

314 people are talking about this