ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള വാർഷിക വിന്റർ കൺവെൻഷൻ ഈ വർഷം ഡിസംബർ 8നു ഞായറാഴ്ച വൈകുന്നേരം 5:30 നു സെന്റ് തോമസ് ഇവവാഞ്ചലിക്കൽ (10502, Altonbury Ln, Houston, TX 77031) വച്ചു നടത്തപ്പെടും.
പ്രൊഫസ്സർ എം.വൈ.യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് s കോളേജ് കോലഞ്ചേരി) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആർഎഫ്. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.

മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ ലാബ് ഡയറക്ടർമാരായ സജു കുര്യാക്കോസും സാലി സജുവുമാണ് ദൈവവചന പ്രഘോഷണങ്ങൾ നൽകുന്നത്.  പ്രൊഫ. എം.വൈ.യോഹന്നാൻ നൽകുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കുന്നതാണ്.

ഡിസംബർ 7നു ഓസ്റ്റിനിലും കൺവെൻഷൻ  ക്രമീകരിച്ചിരിച്ചിട്ടുണ്ട്. CRF എല്ലാ വർഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രൊഫ.എം.വൈ.യോഹന്നാൻ എല്ലാ ദിവസവും രാവിലെ 9 നും വൈകുന്നേരം 6 നും (ഹൂസ്റ്റൺ സമയം)) പവർവിഷൻ ടിവിയിൽ വചനസന്ദേശം നൽകുന്നു. പ്രസ്തുത സന്ദേശം യൂട്യൂബ് (CRF Gospel Channel )ലുംwww.crfgospel.org/tv ലും ലഭ്യമാണ്. ഈ സന്ദേശം ഓഡിയോ രൂപത്തിൽ നിങ്ങളുടെ വാട്സാപ്പിൽ  ലഭിക്കുവാൻ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് – 832 987 2075 (സന്തോഷ് മാത്യു)