കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരന് നല്കിയ മാനനഷ്ടക്കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ഫെബ്രുവരിയില്‍ നടന്ന ലോ അക്കാഡമി സമരത്തില്‍ പങ്കെടുത്ത തനിക്കെതിരേ പേരൂര്‍ക്കടയിലെ സിപിഎമ്മിന്റെ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന് അപകീര്‍ത്തികരമായി പ്രസംഗിച്ചെന്നാരോപിച്ച് വി.മുരളീധരന് നല്കിയ ഹര്‍ജി എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് റദ്ദാക്കാന്‍ കോടിയേരി ബാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.
കോടിയേരി ബാലകൃഷ്ണന് എതിരേയുള്ള മാനനഷ്ടക്കേസ്: തുടര്‍ നടപടികള്‍ സ്റ്റേചെയ്തു
