തൊടുപുഴ: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് ശേഷം ജില്ലയില്‍ ആദ്യമായി പരിശോധനയില്‍ 29 പേരില്‍നിന്നു പിഴ ഈടാക്കി. ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ മിക്കവരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പിന്നില്‍ ഇരിക്കുന്നവരില്‍ ചുരുക്കം ചിലര്‍ക്കു മാത്രമാണ് ഹെല്‍മെറ്റ് ഉള്ളത്. വരും ദിവസങ്ങളിലും പരിശോധന കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.