ആരാധകരുടെ കാത്തിരിപ്പിന് വിരാമം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ബിഗ് സ്‌ക്രീനിന്‍ പ്രണയജോഡികളായി എത്തുന്നു. വിനീത് ശ്രീനിവാസന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

പ്രണവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണത്തിന് ചിത്രം തീയ്യേറ്ററുകളിലെത്തും.