തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ്് മാരക പരിക്കേറ്റ വീട്ടമ്മക്ക് 10.5 ലക്ഷം രൂപ നഷ്ടപരിഹാരം. മദപ്പാടുള്ള ആനകളെ എഴുന്നള്ളിക്കുന്നതിെന്റ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന ചിറ്റിലപ്പിള്ളി നീലമ്ബിള്ളിവീട്ടില് വേലായുധെന്റ ഭാര്യ ഉദയക്കാണ് (47) ഏഴു വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം തൃശൂര്‍ പ്രിന്‍സിപ്പല്‍ സബ് കോടതി നീതിയുടെ സാന്ത്വനമേകിയത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്ന ഉദയ ഇന്ന് ‘മക്കള്‍ക്ക് അമ്മയായി ഇരിക്കുന്നുവെന്ന് മാത്രം’.
യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയാണ് നഷ്ടപരിഹാര തുകയായ 10,27,278 രൂപ നല്‍കേണ്ടത്. കേസ് ഫയല്‍ ചെയ്ത 2012 ആഗസ്റ്റ് മൂന്ന് മുതല്‍ തുക നല്‍കുന്നതുവരെ ഒമ്ബത് ശതമാനം പലിശയും നല്‍കണം. അഡ്വ. ആര്. മുരളീധരന് മുേഖനയാണ് ഉദയ കോടതിയെ സമീപിച്ചത്. തൃശൂര്‍ പൂരത്തിെന്റ ചരിത്രത്തില്‍ ആദ്യ സംഭവമാണ് ഉദയയുടെത്. 2012 േമയ് രണ്ടിന് പൂരം ഉപചാരം ചൊല്ലി പിരിയുന്നതിനിടെ പാറമേക്കാവ് ദേവസ്വത്തിെന്റ പകല്‍ പൂരത്തില്‍ പെങ്കടുത്ത ആന ഉണ്ണിപ്പിള്ളില്‍ കാളിദാസന് (കര്ണന്) എന്ന കൊമ്ബന് പുരുഷാരത്തിനിടയിലേക്ക് മദക്കലി പൂണ്ട് കുതിച്ചെത്തിയപ്പോള്‍ ഉദയ നിലത്ത് വീണു. ആ വീഴ്ചയില്‍ ആന അവരെ കുത്തി. മാസങ്ങള്‍ നീണ്ട ചികിത്സക്കുശേഷം ജീവന് തിരിച്ചുകിട്ടിയെങ്കിലും ജീവച്ഛവമായി മാറി.
ഉദയക്ക് സാധാരണ ജീവിതം ഇല്ലാതായിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഒപ്പം നിന്ന് അവെര ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തെങ്ങുക്കയറ്റ തൊഴിലാളിയായ ഭര്‍ത്താവ് വേലായുധെന്റ സ്നേഹപൂര്‍ണമായ പരിചരണമാണ്.