കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍. ചാരിറ്റി പ്രവര്‍ത്തനം ഇന്നു ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ് എന്ന ആമുഖത്തോടെ ഫേസ്ബുക്കിലിട്ട ലൈവിലാണ് ഫിറോസ് ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ആരോപണങ്ങളും അത്തരത്തിലുള്ള ചര്‍ച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വളരെ വലുതാനിന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നതെന്ന് ഫിറോസ് വ്യക്തമാക്കി . തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍, നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യര്‍ഥിച്ച് വരരുതെന്നും മാപ്പ് ചോദിക്കുന്നെന്നും ഫിറോസ് ലൈവില്‍ പറഞ്ഞു.
‘ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്ബില്‍ ഇനി വരില്ല’. ‘ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി’-ഫിറോസ് പറഞ്ഞു.