യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കേരള ബാങ്ക് റദ്ദാക്കി
ജില്ല സഹകരണ ബാങ്കുകള്‍ പുനഃസ്ഥാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് വാണിജ്യ ബാങ്ക് രൂപവത്കരിക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ആവശ്യമെങ്കില്‍ സര്‍ക്കാറിന് പുതിയ വാണിജ്യബാങ്ക് തുടങ്ങാം. എന്നാല്‍, അത് സഹകരണ ബാങ്കുകളെ തകര്‍ത്തു കൊണ്ടാകരുതായിരുന്നു. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തില്‍ കണ്ണുനട്ടാണ് സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് വാണിജ്യ ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കെപിസിസി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.