കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ യു​എ​സ് പൗ​ര​ന്‍ അറസ്റ്റിലായി . എ​റി​ക് ട​ര്‍​ണ​ര്‍ (42 )എന്നയാളാണ് പിടിയിലായതെന്ന് ​ സാ​ന്‍ ബെ​ര്‍​ണാ​ഡീ​നോ പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . മൈ​സൂ​രു സ്വ​ദേ​ശി അ​ഭി​ഷേ​ക് സു​ധേ​ഷ് ഭ​ട്ടാ​(25 )ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. കാ​ലി​ഫോ​ര്‍​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കമ്ബ്യൂട്ടര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അഭിഷേക് . പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന ഹോ​ട്ട​ലി​ല്‍​ വെച്ച്‌ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു .

ര​ണ്ടു​വ​ര്‍​ഷം മുന്‍പാണ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​യി അ​ഭി​ഷേ​ക് കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ എത്തിയത് . കൊ​ല​യാ​ളി​യാ​യ എ​റി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി .