ഫിലാഡെൽഫിയ: ചരിത്ര നഗരമായ ഫിലാഡെൽഫിയയിൽ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ പുത്തൻ വിജയഗാഥ രചിച്ച അൽമാഇദ ഗ്രൂപ്പിന് സ്വീകരണം നൽകി. ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും അദ്ദേഹത്തിന്റെ പത്നിയും കമ്പനി സിഇഒയുമായ ഉമൈബാൻ സാദിഖും ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയതായിരുന്നു. വിവിധ നഗരങ്ങളിൽ സ്വീകരണങ്ങളിൽ പങ്കെടുക്കുന്നതിനും അമേരിക്കയിലേക്കും കാനഡയിലേക്കും ബിസിനസ്സ് വിപുലപ്പെടുത്തുന്നതിന്റെ സാധ്യതകൾ പഠിക്കുന്നതിനുമായിട്ടാണ് അവർ അമേരിക്കയിൽ എത്തിച്ചേർന്നത്. ഫോമാവിസ് അറ്റ്ലാന്റിക് റീജിയൺ മുൻ വൈസ് പ്രസിഡണ്ട് ശ്രീ സാബു സ്കറിയ, മുൻ ഹോട്ടൽ ഉടമ ശ്രീ സിറാജ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫിലാഡെൽഫിയ ചാപ്റ്റർ പ്രസിഡണ് ശ്രീ സന്തോഷ് എബ്രഹാം എന്നിവർ ചേർന്നാണ് ഫിലാഡെൽഫിയയിൽ സ്വീകരണം ഒരുക്കിയത്.
സ്വീകരണ സമ്മേളനത്തിൽ കോട്ടയം അസോസിയേഷൻ പ്രസിഡണ്ട് കമാൻറർ ജോബി ജോർജ്ജ്, മാപ് 2020 പ്രസിഡണ്ട് ഷാലു പുന്നൂസ്, മാപ് ട്രഷറർ ശ്രീജിത്ത് കോമത്ത്, മല്ലു കഫെ ഉടമ ജോൺ മാത്യു, ജെ കെ ഉടമ ജിജു, വ്യവസായ പ്രമുഖൻ റെനി എസ് ജോസഫ്, നർമ്മദാ ഫുഡ്സ് ഡയറക്ടർ ഷാജു,ജെയിംസ്, ജോൺ ശാമുവേൽ, കുര്യാക്കോസ് വർഗ്ഗീസ്, കെ എസ് എബ്രഹാം, ക്രിസ്റ്റി മാത്യു, ജസ്റ്റിൻ ജോസ്, അലിൻ, സിജിൻ, റോയി അയിരൂർ, സാം മുതലായ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.
വാർത്ത – സന്തോഷ് എബ്രഹാം