ഡാളസ്:   വീണ്ടുമൊരു ക്രിസ്തുമസ് കാലം.  ഈശോയുടെ പിറവി തിരുനാള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍  ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോള്‍ ഗായകസംഘങ്ങളുടെ  ഭവനസന്ദര്‍ശനത്തിനൊപ്പം   നക്ഷത്രവിളക്കുകള്‍ തൂക്കിയും പുല്‍ക്കൂടൊരുക്കിയും ക്രിസ്മസ് ആഘോഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലുമാണ് ക്രൈസ്തവ ദേവാലയങ്ങളും വീടുകളും.
ക്രിസ്തുമസിനൊരുക്കമായി ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനായിലെ ക്രിസ്തുമസ് കാരള്‍ ശനിയാഴ്ച ആരംഭിച്ചു. ആര്‍ലിംഗ്ടണ്‍ ഗ്രാന്‍ഡ് പ്രയറി  സെന്റ് ആന്റണീസ് കുടുംബ യൂണിറ്റില്‍ നടന്ന ക്രിസ്മസ് കരോളിനു  ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശേരില്‍,  അലക്‌സ് ചാണ്ടി,  ഷാജി തോമസ്  എന്നിവര്‍ നേതൃത്വം നല്‍കി.