ഈഗിള്‍ പാസ് (ടെക്‌സസ്സ്): ഡിസംബര്‍ 1 ഞായറാഴ്ച ഉച്ചയോടെ ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ മയക്കുമരുന്ന്- അധോലോക നായകനുമായി നടന്ന വെടിവെപ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ടെക്‌സസ്സ്- ഈഗിള്‍ പാസ്സില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരുന്ന വില്ല യൂണിയന്‍ എന്ന  ടൗണിലാണ് പോലീസുക്കാര്‍ മയക്കുമരുന്ന് കാര്‍ട്ടലുമായി ഏറ്റുമുട്ടിയത്.
പ്രസിഡന്റ് ട്രംമ്പ് മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടല്‍സിനെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നേരിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പുറകിലാണ് പോലീസ് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്.
നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവധി മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സിനെ കാണാതായിട്ടുണ്ടെന്ന് കൊഹുലിയ സംസ്ഥാന ഗവര്‍ണര്‍ മീഗള്‍ എയ്ജല്‍ മാധ്യമങ്ങളെ അറിയിച്ചു.
ആയുധ ധാരികളായ ഒരു കൂട്ടം കാര്‍ട്ടല്‍മെമ്പര്‍മാരാണ് ലോക്കല്‍ ഗവണ്മെണ്ട് ഓഫീസിനുനേരെ വെടിവെപ്പാരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ഇവരെ നേരിടുന്നതിന് സ്റ്റേറ്റ് ഫെഡറല്‍ ഫോഴ്‌സസ് രംഗത്തെത്തിയത്. 10 മയക്കുമരുന്ന് സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടതായും സ്ഥിരാകരിച്ചു.