ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുവദിച്ച സ്ത്രീപ്രവേശനത്തിന് എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാണ് ബിന്ദുവിന്‍റെ ആവശ്യം.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളുടെ പ്രായം പോലീസ് പരിശോധിക്കുന്ന നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണം. യുവതികളെ തടയുന്നവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെട്ടിട്ടുണ്ട്.