കൊച്ചി: മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിലാണ് താല്‍പര്യമെന്ന് ഹൈകോടതി. സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. നാളികേര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് ഹൈകോടതിയുടെ വിമര്‍ശനം.

നാളികേര വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായത്.

ഇങ്ങിനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഹരജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.