വയനാട് ചുരത്തിലെ സാഹസിക യാത്രയില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് പി എം ഷബീര്‍ പറഞ്ഞു.

വയനാട് ചുരത്തില്‍ സാഹസികമായി വണ്ടിയോടിച്ച സംഭവത്തിലാണ് ശക്തമായ നടപടി എടുക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ഇന്ന് 12 മണിക്ക് കോഴിക്കോട് ചേവായൂരിലുള്ള ആര്‍ടിഒ ഓഫീസില്‍ വാഹന ഉടമയോട് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ല. 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാണിച്ച്‌ വാഹന ഉടമയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും.

മൂവാറ്റുപുഴ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ ഉടമ പേരാമ്ബ്ര സ്വദേശി ഷഫീറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.