കനോഷ, ചിക്കാഗോ: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരില്‍ ഒരാളായ പാസ്റ്റര്‍ പി.വി. കുരുവിളയുടെ ഭാര്യ തങ്കമ്മ കുരുവിള (89 വയസ്) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ഡിസംബര്‍ 6 വെള്ളിയാഴ്ച, 7 ശനിയാഴ്ച എന്നീ തീയതികളില്‍ കനോഷ്യ ബൈബിള്‍ ചര്‍ച്ചില്‍ (5405, 67th Street, Kenosha) ചിക്കാഗോ ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തും.

കീഴ്‌വായ്പൂര്‍ പടിഞ്ഞാറ്റേതില്‍ കുടുംബാംഗമാണ് പരേത. റേച്ചല്‍ മാത്യുവാണ് ഏക മകള്‍. ടൈറ്റസ് മാത്യു (ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍) മരുമകനാണ്. നാലു കൊച്ചുമക്കളും, 10 പേരക്കിടാങ്ങളുമുണ്ട്.

ഭര്‍ത്താവിനൊപ്പം ഇന്ത്യയിലും പ്രത്യേകിച്ച് ആന്ധ്രാ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സഭാ പ്രവര്‍ത്തനം നടത്തിയശേഷം 1968-ലാണ് അമേരിക്കയില്‍ എത്തിയത്. ചിക്കാഗോയിലും വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ കനോഷയിലും സഭാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 67 വര്‍ഷത്തെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഭയിലും സമൂഹത്തിലും നിരവധി ആതുരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ചിക്കാഗോയിലെ ആദ്യകാല കുടിയേറ്റ മലയാളി കുടുംബങ്ങളില്‍ ഒന്നാണ് പാസ്റ്റര്‍ പി.വി. കുരുവിളയുടേത്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെറി ജോര്‍ജ് (414 469 9903). www.harvestlive.tv-ല്‍ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.
കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.