ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു .

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാര്‍ഡിനും സ്‌നേഹദൂതിന്റെ സമാപനം വളരെ ആഘോഷമായി നടത്തപ്പെടും . വിവിധ കൂടാരയോഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ കൃമികരണള്‍ ആണ് ഒരുക്കിയിരിക്കുന്നത് .

ഈ വര്‍ഷത്തെ സ്‌നേഹദൂതിന്റെ കോര്‍ഡിനേറ്റര്‍മാരായി സിബി കൈതക്കത്തൊട്ടിയില്‍ , ഷൈനി തറത്തട്ടേല്‍ എന്നീവരെ തിരഞ്ഞെടുത്തു . കൈക്കാരന്‍ മാരായ സാബൂ നടുവീട്ടില്‍ , സിനി നെടും തുരുത്തിയില്‍ , സണ്ണി മേലേടം , ജോമോന്‍ തെക്കേപറമ്പില്‍ , ക്രിസ് കട്ടപ്പുറം എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും .

ക്രിസ്തു മസിനോട് അനുബന്ധിച്ച് പുല്‍ക്കൂട് മത്സരം , വീട് അലങ്കാര മത്സരം , ക്രിസ്മസ്സ് പാപ്പാ മത്സരം , കുട്ടികളുടെ പുല്ക്കൂട് മത്സരം , ജിഗ്ഗിള്‍ ബെല്‍പരേഡ് , ജീഗ്ഗീള്‍ ബസ്സ് എന്നിവ കൃമീകരിച്ചിട്ടുണ്ട് . വികാരി ഫാ. തോമസ്സ് മുളവനാല്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷവും സമാധാനവും സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുകയും എല്ലാം വാര്‍ഡിലേക്കും ഉണ്ണിയേശുവിന്റെ രൂപം വെഞ്ചരിച്ച് നല്‍കുകയും ചെയ്തു .

സ്റ്റീഫന്‍ ചൊള്ളബേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.