കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 5 കോടി രൂപ കോട്ടയത്തെ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്. മെഡിക്കല്‍ കോളജ് റോഡില്‍ കൊച്ചിവീട്ടില്‍ മെഡിക്കല്‍സ് ഉടമ എപി തങ്കച്ചനാണ് അഞ്ച് കോടി ലഭിച്ചത്. ആര്‍ഐ 332952 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
പള്ളിയില്‍ പോയി വരുന്നവഴിക്ക് ഏജന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൂജാ ബംപറിന്റെ രണ്ട് ടിക്കറ്റുകള്‍ എടുത്തതെന്ന് തങ്കച്ചന്‍ പറഞ്ഞു.
സമ്മാനത്തുകയില്‍ ഒരുഭാഗം കുടമാളൂര്‍ പള്ളിക്കും ഒരു പങ്ക് മെഡിക്കല്‍ കോളജിലെ നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സി എസ് അംസുപാണ്ഡ്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശന്‍ എന്ന ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.