കൊച്ചി : റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്ബില്‍ ബദറുദ്ദീന്റെ മകന്‍ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മാവിന്‍ചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്ബിലായിരുന്നു കൊലപാതകം നടന്നത്. ചാലക്ക മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.