ണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വനില്‍ മലയാള നടന്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ലാല്‍ തന്നെയാണ് ഇപ്പോള്‍ തന്റെ കഥാപാത്രത്തെക്കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. മണിരത്നം സാറിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ടെന്നാണ് ലാല്‍ പറഞ്ഞത്.

‘സിനിമയില്‍ ഞാന്‍ ഒരേ ഒരാളോടു മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത്. ഇപ്പോഴിതാ ആ സ്വപനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നാണ് ലാല്‍ പറഞ്ഞത്.

ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്റെ (രാജരാജ ചോളന്‍ ഒന്നാമന്‍) കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ട് ഡിസംബര്‍ 16 മുതല്‍ തായ്‌ലാന്‍ഡില്‍ ആരംഭിക്കും.