ന്യൂഡല്‍ഹി: നിര്‍ഭയ വധക്കേസിലെ ദയാഹര്‍ജി തളളാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ. പ്രതികള്‍ അതി ക്രൂരമായ കുറ്റകൃത്യമാണ് ചെയതതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2012 ലാണ് ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ വെച്ച്‌ നിര്‍ഭയ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയിലാണ് ശക്തമായി തള്ളണം എന്ന ആവശ്യവുമായി ഡല്‍ഹി സര്‍ക്കാര്‍ മുമ്ബോട്ട് വന്നത്. ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ ശുപാര്‍ശ അടങ്ങിയ ഫയല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

പ്രതി ചെയ്തിരിക്കുന്നത് അതി ക്രൂരമായ കുറ്റകൃത്യമാണെന്നും മാതൃകപരമായ ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ തടയാനാകൂവെന്നും സത്യേന്ദ്ര ജെയിന്‍ ഫയലില്‍ കുറിച്ചു. നിലവില്‍ തീഹാര്‍ ജയിലിലാണ് വിനയ് ശര്‍മ്മ. എന്നാല്‍ മറ്റു പ്രതികള്‍ ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല.