പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുടിയേറ്റക്കാരെന്ന് ലോക്‌സഭ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മോദിയുടെയും അമിത് ഷായുടെയും വീടുകള്‍ ഗുജറാത്തിലാണ്. അവര്‍ ഇപ്പോള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്നും രഞ്ജന്‍ ചൗധരി പരിഹസിച്ചു.

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും, അങ്ങനെ എല്ലാവര്‍ക്കും ഉള്ളതാണ് ഇന്ത്യ. എന്നാല്‍, മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഭയമാണ് അവര്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് ഇവിടെ നില്‍ക്കാമെന്നും മുസ്ലീങ്ങളെ പറഞ്ഞയക്കുമെന്ന് കാണിക്കുകയുമാണ് അവരുടെ ലക്ഷ്യം. വിദേശരാജ്യങ്ങളിലേക്ക് കുടിയേറി അവിടെ ജോലി ചെയ്യുന്നവരെ കുറിച്ച്‌ അമിത് ഷാ പഠിക്കണം. അവര്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ച്‌ അറിയണം.

പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം രുചിച്ചത് പൗരത്വ ബില്‍ വിഷയത്തിലാണ്. ഇത് വീണ്ടും തുടരുകയാണെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും തിരിച്ചടി അവര്‍ക്കുണ്ടാകുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.