കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​നാ പ​ട്ടോ​ളെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്പീ​ക്ക​റാ​യി. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി കി​സാ​ന്‍ ക​തോ​രെ പി​ന്‍​മാ​റി​യ​തോ​ടെ എ​തി​രി​ല്ലാ​തെ​യാ​ണ് പ​ട്ടോ​ളെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ക​തോ​രെ മ​ത്സ​ര​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​ത്.

അ​തി​നി​ടെ, ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ചേ​ര്‍​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​ദ്ധ​വ് താ​ക്ക​റേ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത്രി​ക​ക്ഷി സ​ഖ്യ​മാ​യ മ​ഹാ വി​കാ​സ് അ​ഖാ​ഡി ശ​നി​യാ​ഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി 169 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു.