മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ വി​ല്ല യൂ​ണി​യ​ന്‍ ന​ഗ​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു സം​ഘ​വും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ചവരില്‍ നാ​ല് പേ​ര്‍ പോ​ലീ​സു​കാ​രാ​ണ്. വെ​ടി​വ​യ്പി​ല്‍ ആ​റ് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ശ​നി​യാ​ഴ്ച പ​ക​ലാ​യി​രു​ന്നു സം​ഭ​വം.

ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം വി​ല്ല യൂ​ണി​യ​ന്‍ ന​ഗ​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​നി​ലെ​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.