മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് സംവിധായക ജോഡിയാണ് സിദ്ദിഖും ലാലും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖ് ലാല്‍ കൂട്ട്ക്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോഴും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ് . റാം ജി റാവൂ സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ ചിരി പടര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്ന് ഈ ഹിറ്റ് ഫിലിം മേക്കര്‍ കോമ്ബോ ഇല്ല.

എന്നാല്‍ ഇനിയൊരിക്കലും സിദ്ദിഖ് -ലാല്‍ കോമ്ബിനേഷന്‍ ഉണ്ടാവുകയില്ലെന്ന് നടനും സംവിധായകനുമായ ലാല്‍ തുറന്നു പറയുകയാണ്. ഇനി രണ്ട് വര്‍ഷം ഒരുമിച്ചിരുന്നാല്‍ പോലും റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ ഉണ്ടാകില്ലെന്നും താരം പറഞ്ഞു.മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ തുറന്നു പറഞ്ഞത്.

കെമിസ്ട്രി നഷ്ടപ്പെട്ടു

ഇപ്പോള്‍ ഞങ്ങള്‍ തമ്മിലുളള അകലം വളരെ കൂടുതലാണ് . ഞാനും സിദ്ദിഖും ദിവസവും കാണുന്ന ആളുകള്‍ വേറെയാണ്. സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടപ്പെട്ട് പോയി. രണ്ട് പേരും ഏറ്റവും അവസാനം ഒന്നിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യമായി. അതേസമയം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ല. പക്ഷേ മകന്റെ അടുത്ത സിനിമക്ക് തിരക്കഥ എഴുതും. …

 

അകലം കൂടി

രണ്ട് വര്‍ഷം ഒരുമിച്ച്‌ ഇരുന്നാല്‍ പോലും റാം ജി റാവൂ സ്പീക്കിങ്, ഗോഡ് ഫാദര്‍ പോലുളള സിനിമകള്‍ സാധ്യമാകുമെന്ന് തോന്നുന്നില്ല. പണ്ട് ഞങ്ങള്‍ക്കിടയില്‍ ബഹുമാനമില്ലായിരുന്നു, സൗഹൃദമായിരുന്നു. എന്നാല്‍ ആ സ്വതന്ത്ര്യം ഇന്നില്ല. സംസാരിക്കുന്നതു പോലും തേയ്ച്ച്‌ മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണുന്നത് തന്നെ വല്ല വിവാഹ ചടങ്ങ പോലുള്ളവയില്‍ മാത്രമായി മാറി- ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അന്ന് തന്നെ തോന്നിയിരുന്നു! അബിക്കയുടെ മകന്‍ വാപ്പച്ചിയുടെ നൈര്‍മല്യമുള്ള മകനല്ല, കുറിപ്പ്

 

അഭിനയ ജീവിതത്തിലെ ഭാഗ്യം

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെ കുറിച്ചും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. മണിരത്നം ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചതാണ് ആ സന്തോഷം താന്‍ ആകെ അവസരം ചോദിച്ചിരിക്കുന്നത് അദ്ദേഹത്തോട് മാത്രമാണ്. സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത്.

 

സ്വപ്നസാക്ഷാത്കാരം

ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലാണ് താനെന്നും ലാല്‍ പറഞ്ഞു. മണിരത്നം ചിത്രത്തില്‍ അഭിനയിക്കാനുള്ള ത്രില്ലിലാണ് താന്‍. വയസനായ യോദ്ധാവിന്റെ റോളിലാണ് ചിത്രത്തിലെത്തുന്നത്.അമിതാഭ് ബച്ചന്‍, കാര്‍ത്തി, വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഭാഗമാവുന്നതിനായി ഇപ്പോള്‍ കുതിര സവാരി പഠിക്കുന്നുണ്ടെന്നും ലാല്‍ പറയുന്നു.