യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയതിനെതിരെ പ്രതികരിച്ച്‌ സംവിധായകന്‍ ഷാജി എന്‍ കരുണ്‍. തനിക്ക് അറിയാവുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശി പിടിക്കുന്നവനോ അല്ലെന്നാണ് ഷാജി എന്‍ കരുണ്‍ പറഞ്ഞത്.

അതേസമയം ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി ശരിയല്ലെന്നുമാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് എസ്തര്‍ നായികയായി എത്തിയ ‘ഓള്’ എന്ന ചിത്രത്തില്‍ ഷെയ്ന്‍ ആയിരുന്നു നായകന്‍. തന്റെ ചിത്രത്തിന്റെ സെറ്റില്‍ ഷെയ്ന്‍ അച്ചടക്കവും സിനിമയോട് ആത്മാര്‍ത്ഥതയുമുള്ള ഒരു അഭിനേതാവായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.