മനാമ: ബഹ്റൈനില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 1.20ന് പുറപ്പെടേണ്ട കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് തകരാറിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് യാത്രികരെ വിവരമറിയിച്ചത്.സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടശേഷം ലൈറ്റ് ഒാഫ് ചെയ്ത് ടേക്ക് ഒാഫിന് ഒരുങ്ങുന്നതിനിടക്കാണ് വിമാനത്തിന് സാേങ്കതിക തകരാറുള്ള കാര്യം പൈലറ്റ് മനസ്സിലാക്കുന്നത്.
ശേഷം പൈലറ്റ് വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടശേഷം യാത്രികരോട് വിമാനം പുറപ്പെടില്ല എന്ന വിവരം അറിയിക്കുകയായിരുന്നു. അപ്രതീക്ഷിതമായി യാത്ര വൈകിയതോടെ കോഴിക്കോട്, കൊച്ചി ഭാഗങ്ങളിലേക്കുള്ള യാത്രികര്‍ വലഞ്ഞു. വിമാനത്തില്‍ നിറയെ യാത്രികരുണ്ടായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മുറികള്‍ ആവശ്യമുള്ളവരെ എയര്‍ ഇന്ത്യ അധികൃതര്‍ അങ്ങോേട്ടക്ക് മാറ്റി.
ആറ് മണിക്കൂറെങ്കിലും തകരാര്‍ പരിഹരിക്കാന്‍ വേണ്ടിവരും എന്നാണ് ആദ്യഘട്ടത്തില്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍, വൈകീട്ടും തകരാര്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോടുനിന്ന് ബഹ്റൈനിലെത്തിയ വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയതെന്നും ഇത് പരിഹരിക്കാന്‍ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.മുടങ്ങിയ വിമാനം തകരാര്‍ പരിഹരിച്ച് ഞായറാഴ്ച പുറപ്പെടുമെന്നാണ് സൂചന.