സാന്‍ബെര്‍ണാഡിനോ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥി അഭിഷേക് സുധീഷ് ഭട്ട് (25) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന എറിക്ക് ഡേവോണ്‍ ടര്‍ണര്‍ (42) നവംബര്‍ 30-നു ശനിയാഴ്ച സ്വയം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
വ്യാഴാഴ്ച പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന മോട്ടലില്‍ വച്ചാണ് അഭിഷേകിനു വെടിയേറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെ മോട്ടലില്‍ എത്തിയ പോലീസ് വെടിയേറ്റു നിലത്തുവീണു കിടക്കുന്ന അഭിഷേകിനെയാണ് കാണുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു. വെടിവെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്
മോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവിയില്‍ നിന്നും സംഭവത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെടിവെയ്പിനു പ്രേരിപ്പിച്ചതെന്താണെന്നു പോലീസ് അന്വേഷിച്ചുവരുന്നു. അഭിഷേകിന്റെ ശരീരം സാന്‍ബെര്‍ണാഡിനോ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.