അമേത്തി: റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികരായ യുവതികള്‍ക്ക് ട്രക്കിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. സമാഭാനു (20) സക്കൂര്ഭാനു (24) എന്നീ യുവതികളാണ് മരിച്ചത്.
അല്മാസ്ഗഞ്ച് മേഖലയില്‍ ശനിയാഴ്ചയാണ് അപകടം. യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ റോഡിലെ വലിയ കുഴിയില്‍ ചാടി മറിയുകയായിരുന്നു. നിലത്തുവീണ ഇരുവരുടെയും ശരീരത്തിലൂടെ പിന്നാലെ വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു.