മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇപ്പോഴിതാ നവ്യ നായരാണ് മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവെച്ച്‌ എത്തിയത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.

മമ്മൂക്കയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നേരത്തെ തന്നെ നവ്യ നായര്‍ പറഞ്ഞിരുന്നു. ഫാന്‍ ഗേള്‍ മൊമന്റാണ് കഴിഞ്ഞ ദിവസം നടന്നതെന്നും താരം കുറിച്ചിട്ടുണ്ട്. എന്നെ ഞാനാക്കിയ സംവിധായകരിലൊരാളായ രഞ്ജിത്തിനേയും ഒരുമിച്ച്‌ കാണാനായതില്‍ സന്തോഷമുണ്ട്. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള സന്തോഷകരമായ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നു താരം വാചാലയായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നവ്യ എത്താറുണ്ട്.

എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന സ്ഥിരം ചോദ്യവുമായി ആരാധകര്‍ ഇപ്പോഴും എത്തിയിട്ടുണ്ട്. ഇടയ്ക്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി നവ്യ എത്തിയിരുന്നു. സിനിമയിലേക്ക് എത്തുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ ചിന്നചെറുകിളി എന്ന നൃത്തശില്‍പ്പവുമായും നവ്യ എത്തിയിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് നവ്യ തെളിയിച്ചിരുന്നു. നവ്യ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.