ന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഷാജി കൈലാസ് ചിത്രമാണ് താക്കോല്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ കിരണ്‍ പ്രഭാകരന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. രഞ്ജി പണിക്കര്‍, ഇനിയ, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ ഷാജി കൈലാസിന്റെ ഇളയ മകനായ റുഷിനും വേഷമിടുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീക്ക് അഹമ്മദും പ്രഭാ വര്‍മ്മയും സതീഷ് ഇടമണ്ണേലും എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയുടേതാണ് ശബ്ദമിശ്രണം.