സിയാച്ചിനില്‍ സൈനിക പെട്രോളിങ്ങിനിടെ മഞ്ഞുമല ഇടിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് സൈനികരെ മഞ്ഞിനടിയില്‍ നിന്നും പുറത്തെത്തിച്ച ഹെലികോപ്റ്ററുകളില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൈനിക മേഖലയാണ് സിയാച്ചിന്‍. സമുദ്രനിരപ്പില്‍ നിന്ന് 20000ത്തോളം അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരും രണ്ട് ചുമട്ടുകാരും ഇവിടെ മരിച്ചിരുന്നു. മണക്കൂറുകളോളം സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.