കോട്ടയം> ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) , സരസമ്മ (65), രാജീവ് (35) എന്നിവരാണ്‌ മരിച്ചത്‌. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.