ദുല്‍ഖുര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫറര്‍ ഫിലിംസും നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാടിന്‍്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശന്‍്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ശോഭന, സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്‍്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയോടെയാണ് ചിത്രം അണിയറയില്‍ പുരോഗമിക്കുന്നത്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍്റെ പുതിയ ചിത്രം പുറത്ത് വിടുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍.

ടെറസിന്മുകളില്‍ സൊറ പറഞ്ഞ് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദുല്‍ഖര്‍ സല്‍മാനും കല്യാണിയുമാണ് ഈ ചിത്രത്തിലുള്ളത്. കല്യാണിയുടെ കൈയ്യിലിരിക്കുന്ന പേപ്പറില്‍ ഒരു പെണ്‍കുട്ടിയുടെ രൂപം വരച്ചിരിക്കുന്നതായും കാണാം.

ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തില്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്‍്റെ കഥ മുന്നോട്ട് പോകുന്നതെന്നാണ് വിവരം.

ചെന്നൈയിലാണ് ചിത്രത്തിന്‍്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഒരു ഫണ്‍ ഫാമിലി എന്‍്റര്‍ടെയ്നര്‍ ചിത്രമായാണ് ഇതൊരുക്കുന്നത്.

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്‍്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

ദുല്‍ഖറിന്‍്റെ നിര്‍മ്മാണ കമ്ബനിയായ വേഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍്റെ പ്രൊഡക്ഷന്‍ കമ്ബനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. അതില്‍ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് അനൂപ് സത്യന്‍ ഒരുക്കുന്ന ഈ ചിത്രമാണ്.

കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍്റെ പ്രൊഡക്ഷന്‍ കമ്ബനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

ഉയരെ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ദിനോ ശങ്കറാണ് ചിത്രത്തിന്‍്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിക്കുന്നത്.

ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. 2020 ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ വിഭാവനം ചെയ്തിരിക്കുന്നത്.