ബെംഗളൂരു: മൈസൂരു സ്വദേശിയും കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ (സാന്‍ ബെര്‍ണര്‍ദിനൊ) കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയുമായ അഭിഷേക് സുദേഷ് ഭട്ട് (25) വെടിയേറ്റു മരിച്ചു. ഒരു മോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ഉണ്ടായിരുന്നു. അവിടെ വച്ചാണു വ്യാഴാഴ്ച രാത്രി വെടിയേറ്റത്. അടുത്ത ഷിഫ്റ്റ് ജോലിക്കു വന്നയാളാണു മ്രുതദേഹം കണ്ടത്

എഞ്ചിനിയറിംഗ് ബിരുദമുള്ള അഭിഷേക്ഭട്ട് ഉപരിപഠനത്തിനായി രണ്ടു വര്‍ഷം മുമ്പാണ് കലിഫോര്‍ണിയയിലെത്തിയത്. നാല് മാസം കൂടിയെ പഠനം പൂര്‍ത്തിയാക്കാനുണ്ടായിരുന്നുള്ളു.

കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഏണസ്റ്റോ ഗോമസിന്റെ ടീച്ചിങ്ങ് അസിസ്റ്റന്റ് ആയി അഭിഷേക് നിയമിതനായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ കലിഫോര്‍ണീയയില്‍ നടത്തും. മാതാപിതാക്കല്‍ നാട്ടില്‍ നിന്ന് എത്തും.

അക്രമിയെപറ്റി പോലീസ് വിവരമൊന്നും പുറത്തു വിട്ടിട്ടില്ല. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നും വ്യക്തമല്ല.