നടി ഭാമ വിവാഹിതയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ജീവിത പങ്കാളിയാകുന്നത്. ചെന്നിത്തല സ്വദേശികളായ ജഗദീഷിന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. അരുണിന്റെ കുടുംബം ദുബായില്‍ സ്ഥിരതാമസക്കാാരാണ്.

ഭാമയുടെ വിവാഹവിവരം പുറത്തുവന്നതിന് പിന്നാലെയുള്ള ഒരു ആശംസയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ടെലിവിഷന്‍ ഷോകളിലും സിനിമയിലും സീരിയലിലുമായി സ്ഥിരസാന്നിധ്യമായ വീണ നായരാണ് ഭാമയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

‘ചക്കരേ ആമിക്കുട്ടി… അരുണ്‍ ബ്രോയ്ക്കും ആശംസകള്‍ ഒരുപാട് സന്തോഷം’ എന്നാണ് വീണ കുറിച്ചത്.

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.