കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്ക് മുന്‍പുളള നടപടിയുടെ ഭാഗമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഇന്ന് ഹാജരാകണം. ദിലീപ് വിദേശത്തായതിനാലാണ് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

സിബിഐ കോടതി ജഡ്ജിയായ ഹണി വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്. 2017 നവംബറില്‍ കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. നാലു മാസത്തിനകം വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ പ്രതിയായ ദിലിപിന് പെന്‍ഡ്രൈവിലുള്ള ദ്യശ്യങ്ങളുടെ പകര്‍പ്പ് നല്‍കില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചേക്കും.