ഹൂസ്റ്റണ്‍: കുണ്ടറ അസോസിയേഷന്‍ സിയന്നയിലുള്ള റെജി കുര്യന്റെ ഭവനത്തില്‍ ഒത്തുചേര്‍ന്നു താങ്ക്‌സ് ഗിവിംഗ് ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൂക്കോസ് സാര്‍ താങ്ക്‌സ് ഗിവിംഗിനു അനുയോജ്യമായ സന്ദേശം നല്‍കി. കെ.കെ. ജോണ്‍ എല്ലാവരേയും സ്വാഗതം ചെയ്തു. മാത്യു ജോര്‍ജുകുട്ടി സങ്കീര്‍ത്തനം വായിച്ചു.

ജോണ്‍ ലൂക്കോസ്, പി.എം. ജോണ്‍, രാജന്‍ ദാനിയേല്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ചു. സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. റെജി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു. അസോസിയേഷനിലുള്ളവര്‍ കുടുംബ സമേതം പങ്കെടുത്തു.