നടന്‍ ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും എഎംഎംഎ അംഗവുമായ കെബി ഗണേശ് കുമാര്‍.

അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു.

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പോലീസും എക്സൈസും പരിശോധിക്കണമെന്നും സെറ്റില്‍ കയറി പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ഷാഡോ സംവിധാനം ഒരുക്കുന്നതാണ് ഇതിന് ഉചിതമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.