ഷെയിന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.