വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്ക് യാ​ത്രി​ക​ന്‍ വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യെ​ന്ന് ഡി​വൈ​എ​സ്‍​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. സംഭവുമായി ബന്ധപ്പെട്ടുള്ള പുനലൂര്‍ ഡിവൈഎസ്‍പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് റൂറല്‍ എസ്‍പിക്ക് കൈമാറി.

സിപിഒ ചന്ദ്രമോഹന്‍ ബൈക്ക് നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ കയറിനിന്ന് ചൂരല്‍ വീശി. പരിശോധനക്ക് ചൂരല്‍ ഉപയോഗിച്ചത് തെറ്റാണന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂരല്‍ ഉപയോഗിക്കുന്നത് തെറ്റാണന്ന് കണ്ടിട്ടും വിലക്കാതിരുന്ന എസ്‍ഐക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശം ഉണ്ട്. സിപിഒ ചന്ദ്രമോഹനനെ സര്‍വ്വീസില്‍ നിന്നും പിരിച്ച്‌ വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്‍ക്കല്‍ പൊലീസ്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സിപിഒ ചന്ദ്രമോഹനന് എതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്.