ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ ഭീ​ക​ര​വാ​ദി എ​ന്നു വി​ളി​ച്ച​തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. അ​തി​ന്‍റെ പേ​രി​ല്‍ എ​ന്തു ന​ട​പ​ടി നേ​രി​ടാ​നും ത​യാ​റാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​ജ്ഞ​യെ ഭീ​ക​ര​വാ​ദി​യെ​ന്നു വി​ളി​ച്ച രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി അം​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം ഗാ​ന്ധി​ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ​യെ രാ​ജ്യ​സ്നേ​ഹി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച​തി​ൽ പ്ര​ജ്ഞ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി. ലോ​ക്സ​ഭ​യി​ലാ​ണ് പ്ര​ജ്ഞ മാ​പ്പു പ​റ​ഞ്ഞ​ത്. ഗോ​ഡ്സെ പ​രാ​മ​ർ​ശം ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പ്ര​ജ്ഞ പ​റ​ഞ്ഞു.