തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടാത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായ നിധിന്‍രാജിനെ എസ്എഫ്ഐ നേതാവ് മഹേഷ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തിനിടെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടിക്കഷ്ണം ഉപയോഗിച്ചു മര്‍ദിച്ചുവെന്ന് അഭിജിത്ത് ആരോപിച്ചു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്നു കെഎസ്യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭവസ്ഥലത്തെത്തി. എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയാത്തതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും പോലീസിനോട് ചെന്നിത്തല ചോദിച്ചു. പോലീസിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടും നടപടി വൈകുന്നത് എന്തുകൊണ്ടാണ്. ഇവിടെ എന്തിനാണ് പോലീസെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വ്യാഴാഴ്ചയാണ് നിധിന്‍രാജിന് മര്‍ദനമേറ്റത്. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റല്‍ മുറിയിലെത്തിയ മഹേഷ് അധിക്ഷേപിച്ച് സംസാരിക്കുകയും ഒരു കാരണവുമില്ലാതെ നിതിനെ മര്‍ദിക്കുകയുമായിരുന്നു.
ഇന്ന് കോളജിലെ കെഎസ്യു യൂണിറ്റ് ഭാരവാഹികളായ പി.ടി.അമല്‍, ബോബന്, നിധിന്‍രാജ് എന്നീ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഒരുസംഘം കത്തിച്ചു. കോളജ് ഹോസ്റ്റലില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളാണ് കത്തിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് രേഖകള്‍ കത്തിച്ചതെന്നും കെഎസ്യു ആരോപിച്ചിരുന്നു.