ബ്ലാ ക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡെയും യുഎസിലെ ഷോപ്പ് ഉടമകള്‍ക്ക് നല്ലദിവസങ്ങളാണ്. മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവിടങ്ങളിലെ വ്യാപാരികള്‍ ആദിവസങ്ങളില്‍ മത്സരിക്കും. ആ ട്രന്‍ഡ് ഇതാ ഇന്ത്യയിലുമെത്തുന്നു.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളും ഷോപ്പുകളും ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നു.
മൈന്ത്ര, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, കനാലി, റിയല്‍മി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങള്‍ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
മുംബൈയിലെ പള്ളാഡിയം മാള്‍, റിലയന്‍സ് ബ്രാന്‍ഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അര്‍മാനി, ബ്രൂക്ക് ബ്രദേഴ്‌സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്ലാക്ക് ഫ്രൈഡേ, അതായത്, താങ്ക്‌സ് ഗിവിങ് ഡേയ്ക്കുശേഷംവരുന്ന വെള്ളിയാഴ്ച യുഎസില്‍ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണ്.
മിക്കവാറും ഷോപ്പുകള്‍ വന്‍തോതില്‍ വിലക്കിഴിവ് നല്‍കുന്നതോടൊപ്പം അതിരാവിലെ തുറക്കുകയും പാതിരവരെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത്തവണ തൃശ്ശൂരില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകള്‍ രാത്രി 11വരെ തുറന്ന് പ്രവര്‍ത്തിക്കും.