താരങ്ങള്‍ വിവാഹിതരാകുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുന്ന സമയത്താണ് മലയാള സിനിമയിലെ മറ്റൊരു നടി കൂടി വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

മലയാളികളുടെ സ്വന്തം നടി ഭാമയാണ് തന്റെ വിവാഹകാര്യം മാധ്യമങ്ങളിലൂടെ പുറത്ത് പറഞ്ഞിരിക്കുന്നത്. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്നും നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.